കർഷക സമരത്തിന് പിന്തുണയുമായി പ്രിയങ്ക ചോപ്ര

ൽഹി: ഡൽഹിയിൽ സമരം നടത്തുന്ന കർഷകർക്ക് പിന്തുണയുമായി നടി പ്രിയങ്ക ചോപ്ര. പഞ്ചാബി ഗായകനും നടനും കർഷക സമരത്തെ ശക്തമായി പിന്തുണയ്ക്കുകയും ചെയ്യുന്ന ദിൽജിത് ദോസാഝിന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്തു കൊണ്ടാണ് പ്രിയങ്കയുടെ പ്രതികരണം.

പ്രിയങ്കയുടെ ട്വീറ്റ് ഇങ്ങനെ,  നമ്മുടെ കർഷകർ ഇന്ത്യയുടെ ഭക്ഷ്യസൈന്യമാണ്. അവരുടെ ഭയത്തെ ദൂരീകരിച്ചേ മതിയാകൂ. അവരുടെ പ്രതീക്ഷകൾ നിറവേറ്റുകയും വേണം. വളർന്നു കൊണ്ടിരിക്കുന്ന ജനാധിപത്യ രാഷ്ട്രം എന്ന നിലയിൽ ഈ പ്രതിസന്ധി വേഗത്തിൽ പരിഹരിക്കുമെന്ന് നാം ഉറപ്പുവരുത്തേണ്ടതുണ്ട്. ഏതായാലും കൂടുതൽ ആളുകൾ പിന്തുണകൾ അറിയിക്കുന്നതോടെ സമരത്തിന്റെ മുഖച്ഛായ തന്നെ മാറിക്കൊണ്ടിരിക്കുകയാണ്.

Top