priyanka chopra statement

ന്യൂഡല്‍ഹി: ഇംഗ്ലീഷ് മാഗസിനായ ട്രാവലറിന്റെ കവര്‍ ഫോട്ടോയില്‍ വിവാദം സൃഷ്ടിച്ച വെള്ള ടീ ഷര്‍ട്ട് അണിഞ്ഞ സംഭവത്തില്‍ ബോളിവുഡ് താരം പ്രിയങ്ക ചോപ്ര മാപ്പു പറഞ്ഞു.

ടീ ഷര്‍ട്ടിലെ വാചകങ്ങളാണ് പ്രിയങ്കയെ കുഴിയില്‍ ചാടിച്ചത്. ടീഷര്‍ട്ടില്‍ അഭയാര്‍ത്ഥി, കുടിയേറ്റക്കാരന്‍, വരുത്തന്‍ എന്നീ വാക്കുകള്‍ വെട്ടുകയും യാത്രികന്‍ എന്ന വാക്ക് വെട്ടാതെയുമാണ് കാണുന്നത്.

ഇതിനെതിരെയാണ് പ്രതിഷേധം ഉയര്‍ന്നത്. അഭയാര്‍ത്ഥി എന്ന വാക്കിനെ അപമാനിച്ചു എന്നാണ് ട്വിറ്ററില്‍ പ്രിയങ്ക്ക്കു നേരെ ഉന്നയിച്ചിരുന്ന വിമര്‍ശനം.

ഇന്ന് സംഭവിക്കുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളില്‍ ഒന്നായ വംശീയ വിദ്വേഷത്തെ കുറിച്ച് എടുത്തുകാട്ടാനാണ് ടീ ഷര്‍ട്ടിലെ സന്ദേശം കൊണ്ട് ലക്ഷ്യമിട്ടതെന്നും അതിനു പിന്നില്‍ നല്ല ഉദ്ദേശം മാത്രമേ ഉണ്ടായിരുന്നുള്ളു.

എന്നാല്‍ അത് തെറ്റിദ്ധരിക്കപ്പെടുകയായിരുന്നുവെന്നും യൂണിസെഫിന്റെ അംബാസിഡര്‍ കൂടിയായ പ്രിയങ്ക പറയുന്നു.

കൂടാതെ മറ്റുള്ളവരെ വികാരത്തെ അത് വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ അതില്‍ താന്‍ മാപ്പുചോദിക്കുന്നതായും താരം വ്യക്തമാക്കി.

വംശീയാധിക്ഷേപമാണെന്നും പാവങ്ങളുടെ ബുദ്ധിമുട്ട് മനസിലാക്കാതെയുള്ളതാണ് പ്രിയങ്കയുടെ നിലപാടെന്നും വിമര്‍ശനമുണ്ടായിരുന്നു

Top