ശബ്ദമുയര്‍ത്തനാണ് നാം അവരെ പഠിപ്പിച്ചത്; പ്രതിഷേധങ്ങളെ അക്രമം കൊണ്ട് നേരിടുന്നത് തെറ്റ്

പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിഷേധിച്ച ജാമിയ മിലിയയിലെ വിദ്യാര്‍ഥികള്‍ക്കെതിരെയുള്ള പോലീസ് അതിക്രമത്തില്‍ പ്രതികരിച്ച് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര. സ്വതന്ത്രമായി ചിന്തിക്കാന്‍ അവരെ പ്രാപ്തരാക്കുന്നത് വിദ്യാഭ്യാസമാണ്. ജനാധിപത്യ സംവിധാനത്തില്‍ സമാധാനപരമായ പ്രതിഷേധങ്ങളെ അക്രമം കൊണ്ട് നേരിടുന്നത് തെറ്റാണെന്നുമാണ് പ്രിയങ്ക തന്റെ ട്വിറ്ററിലൂടെ പങ്കുവച്ചത്.

‘എല്ലാ കുട്ടികള്‍ക്കും വിദ്യാഭ്യാസം ഉറപ്പുവരുത്തുകയെന്നതാണ് നമ്മുടെ സ്വപ്നം. സ്വതന്ത്രമായി ചിന്തിക്കാന്‍ അവരെ പ്രാപ്തരാക്കുന്നത് വിദ്യാഭ്യാസമാണ്. സ്വന്തം ശബ്ദമുയര്‍ത്തനാണ് നാം അവരെ പഠിപ്പിച്ചത്. ജനാധിപത്യ സംവിധാനത്തില്‍ സമാധാനപരമായ പ്രതിഷേധങ്ങളെ അക്രമം കൊണ്ട് നേരിടുന്നത് തെറ്റാണ്. എല്ലാ അഭിപ്രായങ്ങളും ശബ്ദങ്ങളും എണ്ണപ്പെടും. മാറുന്ന ഇന്ത്യയ്ക്കായി ഈ ശബ്ദങ്ങളെല്ലാം പ്രവര്‍ത്തിക്കും.’ -പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു. പ്രതികരണത്തിന് വലിയ പിന്തുണയാണ് ട്വിറ്ററില്‍ ലഭിച്ചത്.

നേരത്തെ പൗരത്വനിയമഭേദഗതിയില്‍ പ്രതികരിച്ച് നിരവധി ബോളിവുഡ് താരങ്ങൾ എത്തിയിരുന്നു. ഫര്‍ഹാന്‍ അക്തര്‍, ഹൃത്വിക് റോഷന്‍, മൊഹമ്മദ് സീശാന്‍ അയ്യൂബ്, പരിനീതി ചോപ്ര, സിദ്ധാര്‍ഥ് മല്‍ഹോത്ര, ജേവ്ദ് അക്തര്‍, വിശാല്‍ ഭരദ്വാജ്, അനുരാഗ് കശ്യപ് തുടങ്ങി നിരവധി പേരായിരുന്നു പ്രതികരിച്ചത്.

Top