സ്ത്രീകളോടുള്ളത് ഉത്തരവാദിത്ത നിലപാട് ; യുപി സർക്കാരിനെ പുകഴ്ത്തി പ്രിയങ്ക ചോപ്ര

ലഖ്‌നൗ: മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള യുപി സർക്കാരിനെ പ്രശംസിച്ച് യുണിസെഫ് ഗുഡ്‌വിൽ അംബാസഡറും നടിയുമായ പ്രിയങ്ക ചോപ്ര. ‘സ്ത്രീകളോടുള്ള ഉത്തരവാദിത്വ മനോഭാവത്തെയും സംസ്ഥാനത്തെ അവരുടെ മെച്ചപ്പെട്ട അവസ്ഥയെയു’മാണ് പ്രിയങ്ക ചോപ്ര പുകഴ്ത്തി സംസാരിച്ചത്. യുണീസെഫ് പരിപാടിയിൽ പങ്കെടുക്കാൻ വേണ്ടിയാണ് പ്രിയങ്ക ലക്നൗവിൽ എത്തിയത്. ‘രണ്ട് ദിവസത്തെ ഇവിടുത്തെ സന്ദർശനത്തിൽ നിരവധി വലിയ മാറ്റങ്ങളാണ് ഇവിടെ കാണാൻ സാധിച്ചത്. വാസ്തവത്തിൽ ഇത്തരത്തിലൊരു മാറ്റം യുപിയിൽ അത്യാവശ്യമായിരുന്നു.’ പ്രിയങ്ക പറഞ്ഞു.

”സംസ്ഥാനത്ത് പരമാവധി പെൺകുട്ടികൾ സ്കൂളിൽ പോകുന്നു. കുട്ടികളുടെ പോഷകാഹാരത്തിന് വേണ്ടിയുളള നിരവധി പ്രവർത്തനങ്ങളാണ് നടന്നു വരുന്നത്. പോഷകാഹാരത്തിന് വേണ്ടിയുളള ആപ്പ് രാജ്യത്ത് ആദ്യമായി ആരംഭിച്ചത് ഇവിടെയാണ്. ആ ആപ്പിലൂടെ അം​ഗനവാടി ജീവനക്കാർക്ക് മാത്രമല്ല, ഡോക്ടർമാർക്കും പോഷകാഹാരക്കുറവുള്ള കുട്ടികളെ കണ്ടെത്താൻ സാധിക്കുകയും അവരുടെ വീടുകൾ സന്ദർശിച്ച് കുടുംബാം​ഗങ്ങളുമായി സംസാരിക്കാനും അവരെ സഹായമെത്തിക്കാനും സാധിക്കുന്നു.” പ്രിയങ്ക കൂട്ടിച്ചേർത്തു.

സംസ്ഥാനത്തെ വൺസ്റ്റോപ് സെന്റർ (ആശ ജ്യോതി സെന്റർ) സന്ദർശിക്കാനുള്ള അവസരം ലഭിച്ചു. അതിക്രമത്തിനിരയായ നിരവധി സ്ത്രീകളോട് സംസാരിക്കാനും സാധിച്ചു. കുട്ടികളുടെ വിദ്യാഭ്യാസത്തിനും കൊവിഡ് മൂലം അനാഥരായ കുട്ടികളുടെ പിന്തുണക്കും വേണ്ടി പ്രവർത്തിക്കുന്ന നിരവധി പദ്ധതികളെക്കുറിച്ചും അവർ പുകഴ്ത്തി സംസാരിച്ചു.

Top