ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന പ്രിയങ്ക-നിക്ക് വിവാഹം ഇവിടെ വെച്ചെന്ന്

മുംബൈ: ബോളിവുഡ് താരങ്ങളുടെ വിവാഹ വാര്‍ത്തയ്ക്കായി ആരാധകര്‍ ആകാംഷയോടെയാണ് കാത്തിരിക്കുന്നത്. ദീപിക-രണ്‍വീര്‍ കപൂര്‍ വിവാഹാഘോഷങ്ങള്‍ക്ക് പിന്നാലെ ബോളിബുഡില്‍ അടുത്ത വിവാഹ ഒരുക്കങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ്.

ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്രയും അമേരിക്കന്‍ ഗായകന്‍ നിക്ക് ജൊനാസും തമ്മിലുള്ള വിവാഹമാണ് അടുത്തതായി നടക്കാന്‍ ഒരുങ്ങുന്നത്. ഡിസംബര്‍ രണ്ടിന് ജോധ്പൂരിലെ ഉമൈദ് ഭവനില്‍ വച്ചായിരിക്കും വിവാഹ ചടങ്ങുകള്‍ നടക്കുന്നത്. പരമ്പരാഗത ഇന്ത്യന്‍ ആചാരപ്രകാരമാണ് വിവാഹം നടക്കുന്നത്.

ജോധ്പൂര്‍ രാജകുടുബത്തിന്റെ ഔദ്യോഗിക വസതിയും ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്വകാര്യ വസതികളില്‍ ഒന്നുമായ രാജസ്ഥാനിലെ ഉമൈദ് ഭവന്‍ പാലസിലാണ് പ്രിയങ്ക-നിക്ക് വിവാഹം നടക്കുക.

Top