മുംബൈ: മുംബൈയിലെ ഒഷിവാരയില്‍ അനധികൃതമായി നിര്‍മ്മിച്ച കരിഷ്മാ ബ്യൂട്ടി സ്പായുടെ പേരില്‍ പ്രിയങ്ക ചോപ്രയ്ക്ക് ബിഎംസി നോട്ടീസ് അയച്ചു.
പ്രിയങ്ക ചോപ്രയുടെ ഉടമസ്ഥതയിലുള്ള സ്പായില്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിരുന്നു. പരിശോധനയില്‍ സ്പായുടെ അകത്തും അനധികൃത നിര്‍മ്മാണം നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. മഹാരാഷ്ട്ര റീജിയണല്‍ ടൗണ്‍ പ്ലാനിംഗ് ആക്ട് ലംഘിച്ചായിരുന്നു സ്പായുടെ അകത്തുള്ള ക്യാബിനുകളും മറ്റും നിര്‍മ്മിച്ചത്.
അനുവദനീയമല്ലാത്ത പല വസ്തുക്കളും നിര്‍മാണത്തിന് ഉപയോഗിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. അനധികൃതമായി നിര്‍മ്മിച്ച ഭാഗങ്ങള്‍ നീക്കം ചെയ്യണം എന്നാവശ്യപ്പെട്ടുകൊണ്ടാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.


