ഫുഡ്വെയര്‍ ബ്രാന്‍ഡായ ക്രോക്‌സിന്റെ അംബാസഡറായി പ്രിയങ്ക ചോപ്ര

താര സുന്ദരി പ്രിയങ്ക ചോപ്ര ഫുഡ്വെയര്‍ ബ്രാന്‍ഡായ ക്രോക്‌സിന്റെ അംബാസഡറായി. പാദരക്ഷയില്‍ സ്വന്തം സ്‌റ്റൈല്‍ കണ്ടെത്താന്‍ ഉപഭോക്താക്കള്‍ക്ക് ആത്മവിശ്വാസം നല്‍കുന്നതാണ് ഈ ക്യാംപെയ്ന്‍. ഇതിന്റെ നാലാം വര്‍ഷത്തിലാണ് പ്രിയങ്കയെ കമ്പനി ബ്രാന്‍ഡ് അംബാസഡറാക്കാന്‍ ക്രോക്‌സ് തീരുമാനിച്ചത്.

പ്രിയങ്ക കമ്പനിയുടെ അംബാസഡറായതോടെ 2020 ലെ കമ്പനിയുടെ എക്‌സ്‌ക്യൂസീവ് കലക്ഷനുകള്‍ ധരിച്ചായിരിക്കും താര സുന്ദരി വേദികളിലെത്തുക. ഏതു ലുക്കിനും അനുയോജ്യമായ ഷൂസുകളുടെ വമ്പന്‍ കലക്ഷനാണ് കമ്പനി ഒരുക്കിയിരിക്കുന്നത്.

”പ്രിയങ്കയുടെ ഭാവാത്കമായ ശൈലിയും ഫാഷന്‍ സംന്തുലനവും ചേരുമ്പോള്‍ ‘കം ആസ് യു ആര്‍’ ക്യാംപെയ്‌ന് ധാര്‍മികത കൈവരുന്നു” ക്രോക്‌സ് ചീഫ് മാര്‍ക്കറ്റിങ് ഓഫിസര്‍ ടെറന്‍സ് റെയ്ലി പറഞ്ഞു.

Top