ജിമ്മില്‍ നിന്നുള്ള പ്രിയങ്ക ചോപ്രയുടെ ഫോട്ടോ കണ്ട് ചിരിയടക്കാനാകാതെ രണ്‍വീര്‍ സിംഗ്

ബി ടൗണിലെ ഏറ്റവും നല്ല സുഹൃത്തുക്കളാണ് പ്രിയങ്കയും രണ്‍വീര്‍ സിംഗും. പരസ്പരം പുകഴ്ത്താനും കാലുവാരാനും ഉള്ള അവസരങ്ങള്‍ ഒരിക്കല്‍ പോലും അവര്‍ നഷ്ടപ്പെടുത്താറില്ല. ദില്‍ ധടക്‌നേ ദോ, ഗുണ്ടെയ്, ബജിരാവോ മസ്താനി എന്നീ ചിത്രങ്ങളിലെല്ലാം ഇരുവരും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്.

In between sets.. #selfiefirst #trainingday ??‍♀️?

A post shared by Priyanka Chopra (@priyankachopra) on

കഴിഞ്ഞ ദിവസം പ്രിയങ്ക ഒരു ജിം സെല്‍ഫി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഇത് കണ്ട് ചിരിയടക്കാനാകാതെ രണ്‍വീര്‍ സിംഗ് മറുപടി നല്‍കുകയും ചെയ്തു. ‘ഞാന്‍ എല്ലാം കണ്ടുകഴിഞ്ഞിരിക്കുന്നു, വര്‍ക്കൗട്ട് കഴിഞ്ഞാല്‍ എന്താണ് കഴിക്കുന്നത്? ചിവ്ദയാണോ?’ എന്നായിരുന്നു രണ്‍വീറിന്റെ കമന്റ്.
‘ഇല്ല നിന്നില്‍ നിന്നാണ് ഞാന്‍ ഏകാഗ്രതയും സമര്‍പ്പണവും പഠിച്ചത്’ എന്ന് പ്രിയങ്കയും മറുപടി നല്‍കി.

Top