വീണ്ടും ഹോളിവുഡിൽ കയ്യടി നേടാൻ പ്രിയങ്ക ചോപ്ര, പുതിയ ചിത്രം വീ ക്യാൻ ബി ഹീറോസിന്റെ ടീസർ പുറത്തിറങ്ങി

പ്രിയങ്ക ചോപ്ര പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഹോളിവുഡ് സൂപ്പര്‍ഹീറോ അഡ്വഞ്ചര്‍ ചിത്രം ‘വി കാന്‍ ബി ഹീറോസി’ന്‍റെ ഒഫിഷ്യല്‍ ടീസര്‍ പുറത്തെത്തി.

റോബര്‍ട്ട് റോഡ്രിഗസ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രം 2005ല്‍ പുറത്തെത്തിയ ‘ദി അഞ്വഞ്ചേഴ്സ് ഓഫ് ഷാര്‍ക് ബോയ് ആന്‍ഡ് ലാവാഗിരി’യുടെ സ്റ്റാന്‍ഡ് എലോണ്‍ സീക്വല്‍ ആയാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ പ്രിയങ്കയ്ക്കൊപ്പം പെഡ്രോ പാസ്‍കല്‍, ക്രിസ്റ്റ്യന്‍ സ്ലേറ്റര്‍, ബോയ്‍ഡ് ഹോല്‍ബ്രൂക്ക് എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. 2021 ൽ നെറ്റ്ഫ്ലിക്സിലൂടെ ചിത്രം റിലീസ് ചെയ്യും.

Top