ബോളിവുഡിൽ അഭിനയിക്കാത്തതിന്റെ കാരണം വ്യക്തമാക്കി പ്രിയങ്ക ചോപ്ര

ന്ത്യൻ സിനിമയിലെ ശക്തമായ സ്ത്രീ സാന്നിധ്യമാണ് നടി പ്രിയങ്ക ചോപ്ര. കഴിഞ്ഞ കുറച്ചു നാളുകളായി ഹോളിവുഡിലാണ് നടി സജീവം. ഇപ്പോഴിതാ ബോളിവുഡിന് ഇടവേള നൽകിക്കൊണ്ട് ഹോളിവുഡിൽ ചേക്കേറാൻ ഇടയായ സാഹചര്യം വെളിപ്പെടുത്തുകയാണ് പ്രിയങ്ക. അടുത്തിടെ നൽകിയ അഭിമുഖത്തിലാണ് ഇന്ത്യൻ സിനിമയിൽ നിന്ന് വിട്ടുനിൽക്കാൻ ഇടയായ സാഹചര്യം വെളിപ്പെടുത്തിയത്.

ബോളിവുഡിൽ നിന്ന് നല്ല അവസരങ്ങൾ ലഭിക്കുന്നില്ലെന്നും താൻ ഒരു മൂലയിലേക്ക് തഴയപ്പെട്ടുവെന്നും നടി അഭിമുഖത്തിൽ പറഞ്ഞു.

‘ബോളിവുഡിൽ മികച്ച അവസരങ്ങൾ ലഭിച്ചിരുന്നില്ല. ഞാൻ ഒരു മൂലയിലേക്ക് തഴയപ്പെട്ടു.സിനിമയിൽ എന്നെ കാസ്റ്റ് ചെയ്യാത്തവർ പോലുമുണ്ടായിരുന്നു. അവിടെ പലരുമായും എനിക്ക് അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നു. ആ പൊളിറ്റിക്സ് മടുത്തത്തോടെ ഒരു ബ്രേക്ക് ആവശ്യമാണെന്ന് തോന്നി’- പ്രിയങ്ക ചോപ്ര പറഞ്ഞു.

Top