പിറന്നാള്‍ ആശംസ നേര്‍ന്നവര്‍ക്ക് നന്ദി അറിയിച്ച് പ്രിയങ്ക ചോപ്ര

priyanka-chopra

പിറന്നാള്‍ ആശംസ നേര്‍ന്ന ആരാധകര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും നന്ദി അറിയിച്ച് പ്രിയ താരം പ്രിയങ്ക ചോപ്ര. ജൂലൈ 18നായിരുന്നു പ്രിയങ്ക തന്റെ 36ാം ജന്മദിനം ആഘോഷിച്ചത്. നന്ദി അറിയിച്ചതോടൊപ്പം തന്നെ താരം ഇന്‍സ്റ്റഗ്രാമില്‍ ഒരു സെല്‍ഫി വീഡിയോയും പങ്കു വെച്ചിട്ടുണ്ട്.

എന്നാല്‍ താരം ഇത്തവണ പിറന്നാള്‍ ആഘോഷിച്ചത് വീട്ടുകാര്‍ക്കൊപ്പമായിരുന്നില്ല. തന്റെ കാമുകനായ അമേരിക്കന്‍ ഗായകന്‍ നിക് ജൊനാസിനൊപ്പം ലണ്ടനിലാണ് പ്രിയങ്ക പിറന്നാള്‍ ആഘോഷിച്ചത്. പ്രിയങ്കയും നിക്കും ഒരു റസ്റ്റോറന്റില്‍ നിന്ന് പുറത്തേക്ക് ഇറങ്ങി വരുന്ന ഫോട്ടോയും വൈറലായിരുന്നു.

Top