സല്‍മാന്‍ ഖാന്‍ ചിത്രം ‘ഭാരത്’ ; നായികമാരായി പ്രിയങ്കയും കത്രീനയും

SALMAN

ലി അബ്ബാസ് സഫര്‍, സല്‍മാന്റെ ഖാനെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് ഭാരത്. ചിത്രത്തില്‍ നായികമാരായി പ്രിയങ്കാ ചോപ്രയും കത്രീനാ കൈഫും എത്തുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ചിത്രത്തിലെ നായികയെ സംബന്ധിച്ച് ഇതിനോടകം പല വാര്‍ത്തകളും പ്രചരിച്ചു. ആരായിരിക്കും സല്‍മാന്റെ നായികയായി എത്തുക എന്നറിയാനുള്ള ആകാംഷയിലായിരുന്നു ആരാധകര്‍.

ആദ്യം കേട്ടത് പ്രിയങ്ക ചോപ്രയുടെ പേരായിരുന്നു. പിന്നീട് പ്രിയങ്ക മറ്റൊരു ചിത്രത്തിന്റെ തിരക്കിലായതിനാല്‍ കത്രീന കെയ്ഫിനെ സമീപിച്ചതായും വാര്‍ത്തകള്‍ വന്നു. എന്നാല്‍ അപ്പോഴൊന്നും അണിയറപ്രവര്‍ത്തകര്‍ നായികയെ സംബന്ധിച്ച് ഒന്നു വെളിപ്പെടുത്തിയില്ല.

തുല്യപ്രാധാന്യമുള്ള വേഷമായിരിക്കും ചിത്രത്തില്‍ ഇരുവര്‍ക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കത്രീനയും പ്രിയങ്കയും ആദ്യമായാണ് ഒരു ചിത്രത്തില്‍ ഒന്നിച്ച് അഭിനയിക്കുന്നത്.

ക്വാണ്ടികോ 3യുടെ ഷൂട്ടിംഗ് പൂര്‍ത്തിയായിട്ടില്ലാത്തതിനാല്‍ ഭാരതിലേക്കുള്ള ക്ഷണം പ്രിയങ്ക നിരസിച്ചുവെന്നായിരുന്നു നേരത്തെ വന്ന റിപ്പോര്‍ട്ട്. സലാം ഇ ഇഷ്‌ക് എന്ന ചിത്രത്തിലായിരുന്നു സല്‍മാനും പ്രിയങ്കയും അവസാനമായി ഒന്നിച്ച് അഭിനയിച്ചത്.Related posts

Back to top