പൗരത്വ നിയമ പ്രതിഷേധത്തില്‍ പരുക്കേറ്റവരുടെ വീട് സന്ദര്‍ശിച്ച് പ്രിയങ്കാ ഗാന്ധി

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഉത്തര്‍പ്രദേശില്‍ നടന്ന പ്രതിഷേധത്തില്‍ പരുക്കേറ്റവരുടെ വീടുകള്‍ സന്ദര്‍ശിച്ച് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി.പരുക്കേറ്റ റുഖയ പര്‍വീണിന്റെ വസതിയില്‍ എത്തിയ പ്രിയങ്ക എറെ സമയം ചെലവഴിച്ചു.

പ്രതിഷേധത്തിനിടയില്‍ പൊലീസ് റുഖയയുടെ വീട്ടില്‍ കയറി ആക്രമിച്ചെന്ന് ആരോപണമുയര്‍ന്നിരുന്നു. ജനങ്ങളെ സംരക്ഷിക്കേണ്ട യു.പി പൊലീസ് ജനങ്ങളെ വേട്ടയാടുകയാണെന്ന് പ്രിയങ്കാഗാന്ധി വിമര്‍ശിച്ചു.

Top