വിവാദ ഫേസ്ബുക്ക് പോസ്റ്റില്‍ മാപ്പു പറയില്ല; പ്രതികരണവുമായി പ്രിയനന്ദനന്‍

തൃശൂര്‍: വിവാദ ഫേസ്ബുക്ക് പോസ്റ്റില്‍ പ്രതികരണവുമായി സംവിധായകന്‍ പ്രിയനന്ദനന്‍ രംഗത്ത്. പോസ്റ്റിലെ ഭാഷ മോശമാണെന്ന് ബോധ്യമായെന്നും അതു കൊണ്ടാണ് പോസ്റ്റ് പിന്‍വലിച്ചതെന്നും എന്നാല്‍, മാപ്പു പറയില്ലെന്നും പ്രിയനന്ദനന്‍ പറഞ്ഞു.

സ്ത്രീകളെയും അയ്യപ്പ വിശ്വാസികളേയും അപമാനിക്കുന്ന തരത്തിലുള്ളതാണ് പ്രിയനന്ദനന്റെ പോസ്റ്റ് എന്ന് ആരോപിച്ച് വലിയ വിമര്‍ശനവും സൈബര്‍ ആക്രമണവും ഉണ്ടായതിനെത്തുടര്‍ന്ന് വിവാദ പോസ്റ്റ് പ്രിയനന്ദനന്‍ ഡിലീറ്റ് ചെയ്തിരുന്നു. തുടര്‍ന്ന് താന്‍ വീട്ടില്‍ തന്നെയുണ്ടെന്നും കൊല്ലാനാണെങ്കിലും വരാം, ഒളിച്ചിരിക്കില്ല എന്ന് മറ്റൊരു പോസ്റ്റും പ്രിയനന്ദനന്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

അതേസമയം, പോസ്റ്റിനെതിരെ നിയമനടപടി സ്വീകരിക്കാനാണ് ബിജെപി തീരുമാനിച്ചിരിക്കുന്നതെന്നാണ് സൂചന.

Top