കീര്‍ത്തി പിന്‍മാറി; മൈദാനില്‍ അജയ് ദേവ്ഗണിന്റെ നായികയായി പ്രിയാമണി

ജയ് ദേവ്ഗണ്‍ നായകനായി എത്തുന്ന പുതിയ ചിത്രം മൈദാനില്‍ നായികയായി എത്തുന്നത് കീര്‍ത്തി സുരേഷ് ആണെന്ന വാര്‍ത്തകള്‍ നേരത്തെ വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ ചിത്രത്തില്‍ നിന്നും കീര്‍ത്തി പിന്‍മാറി എന്ന വാര്‍ത്തയാണ് വരുന്നത്.

കീര്‍ത്തിക്ക് പകരം പ്രിയാമണിയാണ് അജയ് ദേവ്ഗണിന്റെ നായികയാവുക. അമ്മയായിട്ടുള്ള കഥാപാത്രമായിരുന്നു കീര്‍ത്തി സുരേഷിന്റേത്. എന്നാല്‍ താരത്തിന് യോജിക്കാത്തതിനാലാണ്‌ ചിത്രത്തില്‍ നിന്ന് പിന്‍മാറിയത്.

ചിത്രത്തില്‍ അജയ് ദേവ്ഗണ്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ പരിശീലകന്‍ സെയ്ദ് അബ്ദുള്‍ റഹിം ആയാണ് അഭിനയിക്കുന്നത്.

Top