Priyadarshini Chatterjee crowned Miss India World 2016

മുംബൈ: ന്യൂഡല്‍ഹി സ്വദേശിനിയായ പ്രിയദര്‍ശിനി ചാറ്റര്‍ജിയെ മിസ് ഇന്ത്യയായി തെരഞ്ഞെടുത്തു. ശനിയാഴ്ച യാശ് രാജ് സ്റ്റുഡിയോസ് മുംബൈയില്‍ നടന്ന ചടങ്ങില്‍ ബോളിവുഡ് താരം ഷാറൂഖ്ഖാനാണ് വിജയിയെ പ്രഖ്യാപിച്ചത്.

ഷാരൂഖ് ഖാനും ഷാഹിദ്കപൂറും ഉള്‍പ്പെടെയുള്ള താര പ്രമുഖര്‍ പങ്കെടുത്ത ചടങ്ങില്‍ മുന്‍ മിസ് ഇന്ത്യ അതിഥി ആര്യ പ്രിയദര്‍ശിനിയെ കിരീടം അണിയിച്ചു.

പംഘൂരി ഗിദ്വാനിയേയും സുശ്രുതി കൃഷ്ണയേയും മറികടന്നാണ് ദില്ലി സ്വദേശിനിയായ പ്രിയദര്‍ശിനി കിരീടം നേടിയത്. 2016 ല്‍ നടക്കുന്ന ലോകസുന്ദരി മത്സരത്തില്‍ പ്രിയദര്‍ശിനി ഇന്ത്യയെ പ്രതിനിധീകരിക്കും.

മുംബൈ സ്വദേശിനിയായ സുശ്രുതി കൃഷ്ണ റണ്ണറപ്പായപ്പോള്‍ ഉത്തര്‍പ്രദേശുകാരി പംഘുരി ഗിദ്വാനി മൂന്നാം സ്ഥാനത്തെത്തി. നവ്പ്രീത് കൗറും റോഷ്മിതാ ഹരിമൂര്‍ത്തിയും ആദ്യ അഞ്ചില്‍ ഇടം പിടിച്ചു. ഷാരൂഖിനൊപ്പം വരുണ്‍ധവാന, അര്‍ജുന്‍ കപൂര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

Top