ഓര്‍മ്മകള്‍ ഒരിക്കലും മരിക്കില്ല; വിവാഹ ഫോട്ടോ പങ്കുവെച്ച് സംവിധായകന്‍ പ്രിയദര്‍ശന്‍

ലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകനാണ് പ്രിയദര്‍ശന്‍. പ്രിയദര്‍ശന്‍ ആരാധകര്‍ക്കായി വിശേഷങ്ങളും മറ്റും പങ്കുവയ്ക്കാറുമുണ്ട്. ഏറ്റവും ഒടുവിലായി പങ്കുവച്ച ചിത്രമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

പ്രിയദര്‍ശന്റെയും ലിസിയുടെയും കല്യാണ ഫോട്ടോയാണ് തന്റെ ഫെയ്‌സ് ബുക്ക് പേജില്‍ പങ്കുവെച്ചിരിക്കുന്നത്. സംവിധായകന്‍ പ്രിയദര്‍ശനും നടി ലിസിയും 1990 ഡിസംബര്‍ 13നായിരുന്നു വിവാഹിതരായത്. 24 വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം 2016ല്‍ ഇരുവരും വിവാഹമോചിതരായി. ഓര്‍മ്മകള്‍ ഒരിക്കലും മരിക്കില്ല എന്ന അടിക്കുറിപ്പോടെയാണ് പ്രിയദര്‍ശന്‍ വിവാഹഫോട്ടോ പങ്കുവച്ചിരിക്കുന്നത്.

Top