അരങ്ങേറ്റത്തിനൊരുങ്ങി പ്രിയദര്‍ശന്റെ മകള്‍; കല്യാണി ഇനി വെള്ളിത്തിരയിലേക്ക്‌

പ്രശസ്ത സംവിധായകന്‍ പ്രിയദര്‍ശന്റെ മകള്‍ കല്യാണി സിനിമയില്‍ തന്റെ അരങ്ങേറ്റത്തിനൊരുങ്ങുന്നു.

തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗചൈതന്യയുടെ മകനും യുവതാരവുമായ അഖില്‍ അക്കിനേനിയുടെ നായികയായി തെലുങ്ക് ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിക്കുന്നത്.

മറ്റ് പലരെയും ചിത്രത്തില്‍ നായികയായി പരിഗണിച്ചിരുന്നെങ്കിലും ഒടുവില്‍ നറുക്ക് വീണത് കല്യാണിക്കാണ്.

ഒരു പുതുമുഖത്തെ തേടിയുള്ള അന്വേഷണത്തിലായിരുന്നു സംവിധായകന്‍ വിക്രം കുമാര്‍.

വിക്രം- നയന്‍താര ജോഡികളുടെ ഇരുമുഖന്‍ എന്ന ചിത്രത്തില്‍ സഹസംവിധായികയായി നേരത്തെ കല്യാണി പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഈ പരിചയമാണ് കല്യാണിയെ ഈ ചിത്രത്തിലേക്ക് പരിഗണിക്കാന്‍ കാരണം എന്നാണ് അറിയുന്നത്. പ്രിയദര്‍ശന്റെയും നടി ലിസിയുടെയും മകളാണ് കല്യാണി.

Top