‘അമ്മയിൽ’ നിന്ന് പിന്മാറി പ്രിയദർശൻ: ചിത്രം വൈശാഖ് സംവിധാനം ചെയ്യും

താര സംഘടനയായ ‘അമ്മ ക്ക് വേണ്ടി ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വൈശാഖ്. ഉദയകൃഷ്ണയാണ് തിരക്കഥ ഒരുക്കുന്നത്. പ്രിയദർശനും ടി.കെ രാജീവ് കുമാറും ചേർന്ന് അമ്മ യുടെ ചിത്രം സംവിധാനം ചെയ്യുമെന്നായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്.

വൈശാഖ് ഒരുക്കുന്ന ചിത്രത്തിന്റെ ചർച്ചകൾ പുരോഗമിക്കുകയാണ്. ഔദ്യോഗിക പ്രഖ്യാപനം ഉടനെയുണ്ടാകും. “അമ്മയുമായുള്ള കരാർ ആശിർവാദ് സിനിമാസ് ആണ്. ചിത്രം ആര് സംവിധാനം ചെയ്യണമെന്നുള്ളത് അവരുടെ തീരുമാനം ആണ്.”  അമ്മ ഭാരവാഹികൾ പറഞ്ഞു.

 

Top