കള്ള ഒപ്പിട്ട് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയത് മലയാള സിനിമക്കുണ്ടായ അപമാനമാണെന്ന് പ്രിയദര്‍ശന്‍

തിരുവനന്തപുരം: മോഹന്‍ലാലിനെ ഒഴിവാക്കാന്‍ പ്രകാശ് രാജ്, സന്തോഷ് തുണ്ടിയില്‍ തുടങ്ങി അറിയപ്പെടുന്നവരുടെ കള്ള ഒപ്പിട്ട് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയത് മലയാള സിനിമക്കുണ്ടായ അപമാനമാണെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍.

‘ഞാന്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാനായിരിക്കുമ്പോള്‍ ശബാന ആസ്മി, അടൂര്‍ ഗോപാലകൃഷ്ണന്‍, മധു എന്നിവരെല്ലാം അതിഥികളായി എത്തിയിട്ടുണ്ട്. അതിനു മുന്‍പും ഉണ്ടായിട്ടുണ്ട്. അന്നൊന്നുമില്ലാത്ത പരാതിയാണ് ഇപ്പോള്‍ ഉയരുന്നത്. ഇത്തരം വലിയ ആളുകളുടെ സാന്നിധ്യം ചടങ്ങിന്റെ അന്തസ്സുയര്‍ത്തുകയാണു ചെയ്യുകയെന്നും പ്രിയദര്‍ശന്‍ പറഞ്ഞു.

ഇപ്പോഴത്തെ ചെയര്‍മാന്‍ കമലിനും മന്ത്രി എ.കെ.ബാലനും നല്ല ബോധവും വിവരവും ഉണ്ട്. ആരെ വിളിക്കണമെന്നു അവര്‍ തീരുമാനിക്കട്ടെ. അതിനു മുന്‍പ് ലാലിനെ വിളിക്കരുത് എന്നു പറയുന്നതിനു പുറകിലെ ലക്ഷ്യം മറ്റു പലതുമാണെന്നും പ്രിയദര്‍ശന്‍ വ്യക്തമാക്കി.

Top