priyadarshan statement about party

തനിക്ക് കക്ഷിരാഷ്ട്രീയമില്ലെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍. തന്നെ ബിജെപിക്കാരനായാണ് പലരും മുദ്രകുത്തുന്നത്. അതിന് കാരണം ജനം ടിവിയുടെ ചെയര്‍മാന്‍ സ്ഥാനം സ്വീകരിച്ചതാവാം.

എന്നാല്‍ ഇരുപത് വര്‍ഷത്തെ അനുഭവ പരിചയത്താലാണ് ജനം ടിവി ചെയര്‍മാന്‍ പദവി ഏറ്റെടുത്തതെന്നും പ്രിയദര്‍ശന്‍ പറഞ്ഞു.

കോളജിലെ തന്റെ രാഷ്ട്രീയം വളരെ രസകരമാണ്. പ്രീഡിഗ്രിക്ക് പഠിക്കുമ്പോള്‍ എ.ബി.വി.പിക്കാരനായിരുന്നു. അതു കഴിഞ്ഞ് ബി.എക്ക് ചേര്‍ന്നപ്പോള്‍ എസ്.എഫ്.ഐക്കാരനായി. അവസാന വര്‍ഷമായപ്പോള്‍ കെ.എസ്.യുക്കാരനായെന്നും അദ്ദേഹം പറഞ്ഞു.

കൂട്ടുകാര്‍ ഏത് പാര്‍ട്ടിയിലാണോ അവരോട് കൂട്ടുകൂടി നടക്കും. പാര്‍ട്ടിയൊന്നും നോക്കിയിരുന്നില്ല. സത്യത്തില്‍ തനിക്കൊരു പാര്‍ട്ടിയുമില്ല, രാഷ്ട്രീയവും ഇല്ല.

ഗണേഷ്‌കുമാറിനും പ്രധാനമന്ത്രിക്കും വേണ്ടി പ്രചാരണത്തിന് പോയത് വ്യക്തി ബന്ധങ്ങള്‍ മുന്‍നിര്‍ത്തിയാണ് അതില്‍ ജാതിയോ മതമോ രാഷ്ട്രീയമോ കാണേണ്ട കാര്യമില്ല.

പിണറായി സാര്‍ സ്ഥാനാരോഹണ ചടങ്ങിന് ക്ഷണിച്ചപ്പോള്‍ വലിയ സന്തോഷം തോന്നി.ശത്രുക്കളോ രാഷ്ട്രീയമോ ഉണ്ടെങ്കില്‍ ഇങ്ങനെയൊന്നും സംഭവിക്കില്ല.

എല്ലാവരും വേണം. എല്ലാവരും സുഹൃത്തുക്കളാണ്. ഒറ്റക്കാര്യമേയുള്ളൂ. നന്മ മാത്രം. വൃത്തികേട് കാണിക്കുന്നത് ഏത് രാഷ്ട്രീയക്കാരായാലും , അങ്ങനെയുണ്ടായാല്‍ പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Top