പ്രിയനന്ദൻ ചിത്രം ‘പാതിരക്കാലം’ സെപ്തംബറിൽ തീയേറ്ററുകളിൽ എത്തും

പ്രിയാനന്ദൻ കഥയെഴുതി സംവിധാനം നിർവഹിക്കുന്ന ചിത്രം ‘പാതിരക്കാലം’ റിലീസിംഗിന് തയ്യാറെടുക്കുന്നു.

സെപ്തംബറിൽ തീയേറ്ററുകളിൽ എത്തുന്ന ചിതത്തിന്റെ റിലീസിംഗ് തീയതി തിരുമാനിച്ചിട്ടില്ല.

മൈഥലിയും, കലേഷ്‌ കണ്ണാട്ടുമാണ് പ്രധാനവേഷത്തിൽ എത്തുന്നത്. അജ്ഫിലിംപ്രൊഡക്ഷന്സിന്റെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്.

മുരളി മാട്ടുമ്മൽ നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും,സംഭാഷണവും നിർവഹിച്ചിരിക്കുന്നത് പി .എൻ ഗോപകൃഷ്ണനാണ്.

പ്രിയനന്ദന്റെ മകൻ അശ്വഘോഷാണ് പാതിരക്കാലത്തിന്റെ ക്യാമറ ചലിപ്പിച്ചിരിക്കുന്നത്.

Top