പ്രിയ പ്രകാശ് വാര്യരുടെ ആദ്യ പരസ്യം; കണ്ണിറുക്കല്‍ വിടാതെ താരം

രൊറ്റ ഗാനത്തിലൂടെ താരമായി മാറിയ ആളാണ് പ്രിയ വാര്യര്‍. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ ഗാനരംഗത്തില്‍ പ്രിയ കണ്ണിറുക്കുന്ന രംഗമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായത്.

ഇപ്പോഴിതാ പ്രിയയുടെ ആദ്യ പരസ്യം പ്രേക്ഷകരിലേക്കെത്തിയിരിക്കുകയാണ്. നെസ്‌ലെ മഞ്ചിന്റെ പരസ്യത്തിലാണ് പ്രിയയുള്ളത്. തമിഴ്, മലയാളം മറാഠി, ഹിന്ദി, കന്നഡ, ബംഗാളി ഭാഷകളിലാണ് പരസ്യം റിലീസ് ചെയ്തിരിക്കുന്നത്.

ഇന്‍സ്റ്റഗ്രമില്‍ നിരവധി ആരാധകരുണ്ട് പ്രിയക്ക്. നിലവില്‍ ഏറ്റവുമധികം ആരാധകരുള്ള മലയാളിതാരമാണ് പ്രിയ.

Top