പ്രിയ വാര്യര്‍ ചിത്രം ‘ശ്രീദേവി ബംഗ്ലാവ്’ ; ആദ്യ ടീസര്‍ പുറത്തുവിട്ടു

ഒരു അഡാറ് ലവ് എന്ന ചിത്രത്തിലൂടെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധപിടിച്ചുപറ്റിയ താരമാണ് പ്രിയാ വാര്യര്‍. താരത്തിന്‍രെ പുതിയ ചിത്രമാണ് ‘ശ്രീദേവി ബംഗ്ലാവ്’. ചിത്രത്തിന്റെ ആദ്യ ടീസര്‍ പുറത്തിറങ്ങി. പ്രിയാ വാര്യര്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

മോഹന്‍ലാല്‍ ചിത്രം ‘ഭഗവാന്‍’ സംവിധാനം ചെയ്തിരിക്കുന്ന പ്രശാന്ത് മാമ്പുള്ളിയാണ് ഈ ചിത്രത്തിന്റെയും കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്

നടി ശ്രീദേവിയുടെ ജീവിതമാണ് ഈ ചിത്രത്തിലൂടെ പറയുന്നത്. പ്രിയ തന്നെയാണ് ശ്രീദേവിയായി വേഷമിടുന്നത്. ഹിന്ദിയിലും തമിഴിലുമായി ചിത്രം പുറത്തിറക്കുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായ ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂള്‍ ജനുവരി 15 ന് ആരംഭിക്കും. പ്രഭുദേവയും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ട്.

Top