മോശം അഭിനയം, പ്രിയ വാര്യരുടെ മഞ്ചിന്റെ പരസ്യം പിന്‍വലിച്ചു

priya

ഡാര്‍ ലവ് എന്ന ചിത്രത്തിലെ ‘ മാണിക്യ മലരായ പൂവി’ എന്ന ഗാനത്തിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടംനേടിയ പ്രിയ വാര്യര്‍ അഭിനയിച്ച മഞ്ചിന്റെ പരസ്യം പിന്‍വലിച്ചു. പ്രിയയുടെ അഭിനയത്തില്‍ നിര്‍മാതാക്കള്‍ തൃപ്തരാകാത്തതിനാലാണ് പരസ്യം പിന്‍വലിച്ചതെന്നാണ് ഇതിനു കാരണമായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്.

പരസ്യത്തിലെ രംഗം ചിത്രീകരിക്കാന്‍ പ്രിയയ്ക്കു വേണ്ടി മുപ്പത്തിയഞ്ചോളം റീ ടേക്കുകള്‍ എടുത്തതായി നിര്‍മാതാക്കളോടു അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. 20 ലക്ഷം രൂപ പ്രതിഫലമായി വാങ്ങിയ പ്രിയയുടെ പരസ്യം നിരവധി ഭാഷകളില്‍ നിര്‍മാതാക്കള്‍ അവതരിപ്പിച്ചിരുന്നു.

കണ്ണിറുക്കലില്‍ മാത്രമേ പ്രിയയ്ക്ക് കഴിവുള്ളൂവെന്നും അഭിനയത്തില്‍ താളം പിഴയ്ക്കുന്നുണ്ടെന്നുമാണ് ഇതിലൂടെ വ്യക്തമാകുന്നത്. ഇത്രയും വലിയ തുക പ്രതിഫലം വാങ്ങിയിട്ടും നിര്‍മാതാക്കള്‍ പ്രതീക്ഷിച്ച ഫലമുണ്ടായില്ലെന്നും നവമാധ്യമങ്ങളില്‍ പരസ്യത്തിന് വന്‍ ട്രോളുകളും ഉണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സ്‌കൂള്‍ പശ്ചാത്തലമാക്കി ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാര്‍ ലവ് എന്ന ചിത്രത്തില്‍ പുതുമുഖങ്ങളായ താരങ്ങളാണ് അഭിനയിക്കുന്നത്. ഒരു പുതുമുഖ നടിയ്ക്ക് കിട്ടാവുന്ന ഏറ്റവും വലിയ അംഗീകാരം പ്രിയയ്ക്ക് കിട്ടിയിരുന്നു. മാത്രമല്ല സിനിമയ്ക്ക് വലിയ പ്രതീക്ഷകള്‍ നല്‍കിയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ചിത്രീകരണം പുരോഗമിച്ച് കൊണ്ടിരിക്കുന്ന ചിത്രം ഈ വര്‍ഷം തന്നെ തിയേറ്ററുകളിലേക്ക് എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്.

Top