ലൗവ് ഹാക്കേഴ്‌സിലൂടെ പ്രിയ വാര്യര്‍ വീണ്ടും ബോളിവുഡിലേയ്ക്ക്

രു അഡാറ് ലവ് എന്ന ചിത്രത്തിലൂടെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധപിടിച്ചുപറ്റിയ പ്രിയ വാര്യര്‍ വീണ്ടും ബോളിവുഡിലേയ്ക്ക്. ലൗവ് ഹാക്കേഴ്‌സ് എന്ന ചിത്രത്തിലാണ് പ്രിയ നായികയാകുന്നത്. മായങ്ക് പ്രകാശ് ശ്രീവാസ്തവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സൈബര്‍ ക്രൈമിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.

ലക്‌നൗ,ഡൽഹി,ഗുര്‍ഗൗണ്‍, മുംബൈ എന്നിവിടങ്ങളാണ് ചിത്രത്തിന്റെ ലൊക്കേഷന്‍. യഥാര്‍ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കുന്നത്.

പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്ത ശ്രീദേവി ബംഗ്ലാവ് എന്ന ചിത്രത്തിലൂടെയാണ്‌ പ്രിയയുടെ ബോളിവുഡിലെ അരങ്ങേറ്റം. നടി ശ്രീദേവിയുടെ ജീവിതം പറയുന്ന ചിത്രത്തില്‍ ശ്രീദേവിയായിട്ടാണ് പ്രിയ വേഷമിടുന്നത്.

Top