തന്റെ ഇഷ്ടക്രിക്കറ്റ് താരം ആരാണെന്ന് വെളിപ്പെടുത്തി പ്രിയാ വാര്യര്‍

priya

രു അഡാര്‍ ലവ് എന്ന സിനിമയിലെ ടീസറിലൂടെ ഒറ്റ ദിവസം താരപരിവേഷത്തിലെത്തിയ മലയാളിപ്പെണ്‍കുട്ടി പ്രിയാ വാര്യര്‍ തന്റെ ഇഷ്ട ക്രിക്കറ്റ് താരത്തെ വെളിപ്പെടുത്തി. മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണിയാണ് ഇഷ്ടതാരമെന്ന് പ്രിയ ഇന്ത്യാ ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് വ്യക്തമാക്കിയത്.

യൂട്യൂബിലെ ടോപ് ട്രെന്‍ഡിങ് വിഡിയോകളെല്ലാം പ്രിയയുമായി ബന്ധപ്പെട്ടുള്ളതാണ്. മാണിക്യമലരായ പൂവി എന്ന ഗാനത്തിനെതിരായ ഇതര സംസ്ഥാനങ്ങളിലെ ക്രിമിനല്‍ നടപടി തടയണമെന്നാവശ്യപ്പെട്ട് പ്രിയ ഇന്നലെ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.

Top