തൃശൂരില്‍ സുരേഷ് ഗോപിക്കു വേണ്ടി വോട്ടഭ്യര്‍ത്ഥിച്ച് ചലച്ചിത്ര താരം പ്രിയ വാര്യരും

തൃശൂര്‍: തൃശൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്കു വേണ്ടി വോട്ടഭ്യര്‍ത്ഥിച്ച് ചലച്ചിത്ര താരം പ്രിയ വാര്യര്‍. തൃശൂര്‍ ലുലു കണ്‍വന്‍ഷന്‍ സെന്ററില്‍ വെച്ച് നടന്ന ‘സുരേഷ് ഗോപിയോടൊപ്പം ഒരു സായാഹ്നം’ എന്ന പരിപാടിയില്‍ പങ്കെടുത്താണ് താരം സുരേഷ് ഗോപിക്ക് പിന്തുണ അറിയിച്ചത്.

നടന്‍ ബിജു മേനോനും നിര്‍മ്മാതാവ് സുരേഷ് കുമാറുമടക്കം നിരവധി ചലച്ചിത്ര പ്രവര്‍ത്തകരാണ് സുരേഷ് ഗോപിക്ക് പിന്തുണയുമായി പരിപാടിയില്‍ എത്തിയത്.

നേരത്തെ ശബരിമല സ്ത്രീ പ്രവേശന വിഷയത്തിലും ബിജെപി അനുകൂല നിലപാടുകളായിരുന്നു പ്രിയ വാര്യര്‍ സ്വീകരിച്ചിരുന്നത്. ഇതിന് പിന്നാലെയാണ് എന്‍ഡിഎ സ്ഥാനാര്‍ഥിക്ക് പിന്തുണയുമായി പ്രിയ പൊതു പരിപാടിയിലുമെത്തിയത്.

Top