നടി പ്രിയ മണി വീണ്ടും മലയാളത്തിലേയ്ക്ക്; ചിത്രം പതിനെട്ടാം പടി

ടി പ്രിയാമണി നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും മലയാളത്തിലേയ്ക്ക്. പതിനെട്ടാം പടി എന്ന ചിത്രത്തിലൂടെയാണ് പ്രിയാമണി വീണ്ടും മലയാള സിനിമയിലേക്കെത്തുന്നത്. അതിഥി വേഷത്തിലാണ് പ്രിയാമണി എത്തുന്നത്.

മെഗസ്റ്റാര്‍ മമ്മൂട്ടി സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി പ്രൊഫസറുടെ റോളിലെത്തുന്ന ചിത്രം കൂടിയാണ് പതിനട്ടാം പടി.ചിത്രത്തില്‍ മമ്മൂട്ടി, പൃഥ്വിരാജ്, ഉണ്ണി മുകുന്ദന്‍, ആര്യ എന്നിവരും അതിഥിവേഷത്തില്‍ എത്തുന്നണ്ട്. ‘ജോണ്‍ എബ്രഹം പാലയ്ക്കല്‍’ എന്നാണ് മമ്മൂട്ടിയുടെ കഥപാത്രത്തിന്റെ പേര്. ഇവരെ കൂടാതെ അഹാന കൃഷ്ണകുമാര്‍, മണിയന്‍പിള്ള രാജു, സുരാജ് വെഞ്ഞാറമ്മൂട്, പ്രിയാമണി, ലാലു അലക്സ്, നന്ദു, മനോജ് കെ ജയന്‍, മാലാ പാര്‍വ്വതി എന്നിങ്ങനെ ഒരു താരനിരയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

ശങ്കര്‍ രാമകൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രശസ്ത തിരക്കഥാകൃത്തും നടനുമായ ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് പതിനട്ടാം പടി. ശങ്കര്‍ തന്നെയാണ് തിരക്കഥയും. ആദ്യ ചിത്രം കേരള കഫേയായിരുന്നു. പുറമെ ഉറുമി, നത്തോലി ഒരു ചെറിയ മീനല്ല, മൈ സ്റ്റോറി എന്നീ സിനിമകള്‍ക്കും അദ്ദേഹം തിരക്കഥ എഴുതിയിട്ടുണ്ട്.

ഒരാള്‍ യഥാര്‍ഥത്തില്‍ വിദ്യ ആര്‍ജിക്കുന്നത് വിദ്യാലയങ്ങളുടെ നാല് ചുവരുകള്‍ക്കുള്ളില്‍ നിന്നല്ല മറിച്ച് സമൂഹത്തില്‍ നിന്നാണ് എന്ന ആശയത്തിലൂന്നിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ചിത്രത്തില്‍ ഏഴ് പാട്ടുകളാണ് ഉളളത്. ചിത്രത്തില്‍ വിജയ് യേശുദാസും സിത്താരയും ഗാനം ആലപിച്ചിട്ടുണ്ട്. എ ആര്‍ റഹ്മാന്റെ സഹോദരീ പുത്രന്‍ കാഷിഫും നവാഗതനായ പ്രശാന്തും ചേര്‍ന്നാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ഷാജി നടേശനാണ് ചിത്രം നിര്‍മ്മിക്കുന്നത്.ചിത്രം ജൂലൈ അഞ്ചിന് തീയേറ്ററുകളിലെത്തും.

Top