താന്‍ സത്യങ്ങള്‍ പറഞ്ഞ് തുടങ്ങിയാല്‍ പലരും കരയേണ്ടി വരുമെന്ന് പ്രിയാ വാര്യര്‍

ഡാറ് ലവ് എന്ന ചിത്രത്തിലൂടെ ഏറെ പ്രേക്ഷ ശ്രദ്ധ നേടിയ താരമാണ് പ്രിയാ വാര്യര്‍. ഒമര്‍ ലുലു ചിത്രത്തിലൂടെ സിനിമാ രംഗത്തെത്തിയ പ്രിയ ഇപ്പോള്‍ ബോളിവുഡിലടക്കം അന്യഭാഷാ ചിത്രങ്ങളില്‍ സാന്നിധ്യമറിയിക്കുന്നതിന്റെ തിരക്കിലാണ്. എന്നാല്‍ നടി അടുത്തിടെ പങ്കുവച്ച ഒരു കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലാണ് ഏറെ ശ്രദ്ധിക്കപ്പെട്ട പോസ്റ്റ് താരം പങ്ക് വച്ചിരിക്കുന്നത്.

‘സത്യങ്ങള്‍ ഞാന്‍ പറയാന്‍ തുടങ്ങിയാല്‍ ചിലരൊക്കെ വെള്ളം കുടിക്കും. എന്തിന് അവരെ പോലെയാകണം? മൗനം പാലിക്കുന്നു എന്ന് മാത്രം. കാരണം എന്തുതന്നെയായാലും വിധി സംസാരിക്കും. ആ സമയം ഒട്ടും ദൂരെയുമല്ല’, പ്രിയ പറയുന്നു. എന്നാല്‍ താരം ആരെക്കുറിച്ചാണ് ഈ പോസ്റ്റില്‍ പറഞ്ഞിരിക്കുന്നതെന്നോ ഇത്തരത്തിലൊരു പോസ്റ്റ് ഇട്ട സാഹചര്യമെന്തെന്നോ വ്യക്തമല്ല. അഡാര്‍ ലൗവിലെ പ്രിയയുടെ കഥാപാത്രത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കിയതും സഹതാരങ്ങളില്‍ അതുണ്ടാക്കിയ പ്രശ്‌നങ്ങളുമെല്ലാം ഇതിനിടയില്‍ ചര്‍ച്ചയായിരുന്നു. പ്രിയ ബോളിവുഡില്‍ അഭിനയിക്കുന്ന ശ്രീദേവി ബംഗ്ലാവും ഏറെ വിമര്‍ശനങ്ങള്‍ക്ക് വിധേയമാകുന്നുണ്ട്. അതുകൊണ്ടുതന്നെ ഈ രണ്ട് സംഭവങ്ങളില്‍ ഒന്നാകാം പോസ്റ്റില്‍ പ്രിയ പ്രതിപാദിച്ചിരിക്കുന്നതെന്നാണ് അഭ്യൂഹങ്ങള്‍.

Top