എസ് ജെ സൂര്യയുടെ നായികയായി പ്രിയ ഭവാനി ശങ്കര്‍

മേയാധ മാന്‍ എന്ന ചിത്രത്തിലൂടെ പ്രേഷക മനസ്സില്‍ ഇടം പിടിച്ച നായികയാണ് പ്രിയ ഭവാനി ശങ്കര്‍. ഇപ്പോഴിതാ താരം എസ് ജെ സൂര്യയുടെ നായികയായി അഭിനയിക്കുന്നുവെന്നതാണ് പുതിയ റിപ്പോര്‍ട്ട്.

ഒരു റൊമാന്റിക് ത്രില്ലര്‍ രൂപത്തില്‍ ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രാധാ മോഹനാണ്. ചിത്രത്തിലെ പ്രിയ ഭവാനി ശങ്കറിന്റെ കഥാപാത്രം കരുത്തുറ്റ സ്ത്രീ കഥാപാത്രം ആയിരിക്കും എന്നാണ് സൂചന. യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍.

Top