സച്ചി ചിത്രത്തില്‍ പൃഥ്വിയും സുരാജ് വെഞ്ഞാറമൂടും നായകന്മാരാകുന്നു

2015ലെ സൂപ്പര്‍ഹിറ്റ് ചിത്രം അനാര്‍ക്കലിയുടെ സംവിധായകന്‍ സച്ചിയുടെ പുതിയ ചിത്രത്തില്‍ പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും എത്തുന്നു. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അദ്ദേഹം തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം അടുത്ത വര്‍ഷം മാര്‍ച്ചില്‍ ചിത്രീകരണമാരംഭിക്കും.

പൃഥ്വിരാജ് ഇപ്പോള്‍ ലൂസിഫറിന്റെ ഷൂട്ടിങ് തിരക്കുകളിലാണ്. മോഹന്‍ലാലാണ് നായകവേഷത്തിലെത്തുന്നത്. പൃഥ്വിരാജിന്റെ 9, കാളിയന്‍, ആടുജീവിതം, ബ്രദേഴ്‌സ് ഡേ എന്നിങ്ങനെ നിരവധി ചിത്രങ്ങളാണ് ഒരുങ്ങുന്നത്. കലാഭവന്‍ ഷാജോണ്‍ ആണ് ബ്രദേഴ്‌സ് ഡേ സംവിധാനം ചെയ്യുന്നത്.

Top