തിരുവനന്തപുരം വിമാനത്താവളത്തിന്റെ സ്വകാര്യവത്കരണം അനുവദിക്കരുത്: വിഎസ്

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കുന്നതിനെതിരെ ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍. വിമാനത്താവളം സ്വകാര്യവത്കരിക്കാന്‍ അനുവദിക്കരുതെന്ന് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.

വിമാനത്താവളം അദാനിക്ക് കൈമാറിയാല്‍ സംസ്ഥാനം സഹകരിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ആ നിലപാട് മാറ്റരുതെന്നും വി എസ് പറഞ്ഞു. സ്വകാര്യവത്കരണത്തിനെതിരെ വിമാനത്താവളത്തിലെ തൊഴിലാളി യൂണിയനുകള്‍ നടത്തുന്ന സമരം ഇരുന്നൂറാം ദിവസത്തിലേക്ക് കടന്നതിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കവെയാണ് അച്യുതാനന്ദന്‍ ഇക്കാര്യം പറഞ്ഞത്.

Top