സ്വകാര്യ മേഖലയ്ക്ക് ട്രെയിന്‍ സര്‍വീസ് അനുവദിക്കുന്നതിന് പരിഗണിക്കുന്ന റൂട്ടുകള്‍

ന്യൂഡല്‍ഹി: പുതുതായി സ്വകാര്യ മേഖലയ്ക്ക് ട്രെയിന്‍ സര്‍വീസ് അനുവദിക്കുന്നതിന് പരിഗണിക്കുന്ന റൂട്ടുകള്‍ ഏതൊക്കെ എന്ന വിവരങ്ങള്‍ പുറത്തുവന്നു. ചില പാസഞ്ചര്‍ ട്രെയിനുകളുടെ നടത്തിപ്പ് സ്വകാര്യ ഓപ്പറേറ്റര്‍മാര്‍ക്ക് നല്‍കാന്‍ നീക്കം നടക്കുന്നതിനിടെയാണ് റൂട്ടുകള്‍ ഏതൊക്കെ എന്ന വിവരം പുറത്ത് വിട്ടത്.

ഡല്‍ഹി-ലഖ്നൗ, മുംബൈ-ഷിര്‍ദ്ദി, ബെംഗ്ലൂരു-ചെന്നൈ, അഹമ്മദാബാദ്-മുംബൈ, തിരുവനന്തപുരം-കണ്ണൂര്‍ എന്നീ റൂട്ടുകളാണ് പരിഗണനയിലുള്ളത്.

ആദ്യഘട്ടത്തില്‍ റെയില്‍വേയുടെ നിയന്ത്രണത്തിലുള്ള ഐ.ആര്‍.സി.ടി.സി.ക്ക് രണ്ട് ട്രെയിനുകളുടെ നടത്തിപ്പ് നല്‍കി പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിക്കാനാണ് റെയില്‍വേയുടെ നീക്കം. നടത്തിപ്പ് ചുമതല ലഭിക്കുന്നതോടെ ഈ ട്രെയിനുകളുടെ ടിക്കറ്റ് നല്‍കുന്നത് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ഐ.ആര്‍.സി.ടി.സി. നേരിട്ട് നടത്തും. ഐ.ആര്‍.സി.ടി.സി. നേരിട്ട് സര്‍വ്വീസ് ഏറ്റെടുക്കുന്ന ഈ ട്രെയിനുകള്‍ക്ക് റെയില്‍വേ നിശ്ചിത തുക ഈടാക്കുകയും ചെയ്യും. ട്രെയിനുകളുടെ കോച്ചുകളും ഐ.ആര്‍.സി.ടി.സി.ക്ക് ലീസിന് നല്‍കും.

ലേല നടപടികളില്‍നിന്ന് പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ് ഏറ്റെടുക്കാന്‍ താത്പര്യമുള്ള സ്വകാര്യ ഓപ്പറേറ്റര്‍മാരെ റെയില്‍വേ പിന്നീട് തിരഞ്ഞെടുക്കും.

Top