കോവിഡ് 19; തമിഴ്‌നാട് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി മരിച്ചു

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ പ്രൈവറ്റ് സെക്രട്ടറി കോവിഡ് ബാധിച്ച് മരിച്ചു. ദാമോദര്‍ (57) ആണ് മരിച്ചത്. ദാമോദര്‍ അടക്കം മുഖ്യമന്ത്രി പളനിസ്വാമിയുടെ ഓഫീസിലെ അഞ്ച് പേര്‍ക്ക് നേരത്തെ കോവിഡ് ബാധിച്ചിരുന്നു.

12-ാം തിയതിയാണ് ദാമോദറിനെ ചികിത്സയ്ക്കായി ചെന്നൈ രാജീവ് ഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മധുരസ്വദേശിയാണ് ദാമോദര്‍. പളനിസ്വാമിയുടെ ഓഫീസിലെ അഞ്ചു പേര്‍ക്ക് പുറമെ അദ്ദേഹത്തിന്റെ ഫോട്ടോഗ്രാഫര്‍ക്കും കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു.

അതേസമയം, തമിഴ്‌നാട്ടില്‍ 48,019 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 528 പേര്‍ മരിക്കുകയും ചെയ്തു.

Top