സ്വകാര്യ സ്‌കൂള്‍ അധ്യാപകര്‍ക്ക് സൗദിയിലേക്ക് മടങ്ങാന്‍ അനുമതി

soudi

റിയാദ്: സ്വകാര്യ സ്‌കൂള്‍ അധ്യാപകരായ വിദേശികള്‍ക്ക് സൗദിയിലേക്ക് മടങ്ങാന്‍ അനുമതി. നിബന്ധനകളോടെയാണ് എക്സപ്ഷന്‍സ് കമ്മിറ്റി അനുമതി നല്‍കിയത്. കോവിഡ് പരിശോധന (പി.സി.ആര്‍) -നടത്തി നെഗറ്റീവാണെന്ന് ഉറപ്പാക്കണമെന്നതാണ് പ്രധാന നിബന്ധന.

യാത്രയ്ക്ക് 48 മണിക്കൂറിനുള്ളില്‍ നടത്തിയ പരിശോധന സര്‍ട്ടിഫിക്കറ്റായിരിക്കണം. രാജ്യത്ത് പ്രവേശിച്ചാല്‍ സൗദി ആരോഗ്യ മന്ത്രാലയം നിര്‍ദേശിക്കുന്ന നിശ്ചിത ദിവസം ക്വാറന്റീനില്‍ കഴിയണം എന്ന നിബന്ധനയുമുണ്ട്.

നേരത്തെ, പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പിനിടെ രാജ്യത്തെ സ്വകാര്യ, അന്തര്‍ദേശീയ, വിദേശ സ്‌കൂളുകളില്‍ ജോലി ചെയ്യുന്ന സ്വദേശികളല്ലാത്ത സ്ത്രീകളും പുരുഷന്മാരുമായവരുടെ മടക്കം സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രി ആരോഗ്യ മന്ത്രിയ്ക്ക് സന്ദേശം അയച്ചിരുന്നു.

Top