സ്വകാര്യ ദൃശ്യങ്ങൾ സാമൂഹമാധ്യമങ്ങളിൽ: അമ്മയും മകളും ആത്മഹത്യ ചെയ്തു

ലഖ്നൗ: മുൻ കാമുകൻ യുവതിയുടെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിലൂടെ പ്രചരിപ്പിച്ചതിന് പിന്നാലെ അമ്മയും മകളും ആത്മഹത്യ ചെയ്തു. ഉത്തർപ്രദേശിലെ ഗോണ്ട ജില്ലയിലാണ് സംഭവം. 22 വയസ്സുള്ള യുവതിയും അമ്മയുമാണ് തൂങ്ങി മരിച്ചത്.

പെൺകുട്ടിയുടെ വിവാഹം അടുത്തിടെയായിരുന്നു കഴിഞ്ഞത്. വിവാഹത്തിന് മുമ്പ് യുവതിയും മറ്റൊരു യുവാവും തമ്മിൽ പ്രണയത്തിലായിരുന്നു. തന്നെ ഉപേക്ഷിച്ച് മറ്റൊരാളെ വിവാഹം ചെയ്തതിന്റെ
പ്രതികാരത്തിനാണ് പെൺകുട്ടിയുടെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചത്.

Top