പ്രൈവറ്റ് റിപ്ലെ, പിക്ച്ചര്‍ ഇന്‍ പിക്ച്ചര്‍ ; രണ്ട് പുതിയ ഫീച്ചറുകള്‍ കൂടി പുറത്തിറക്കി വാട്ട്‌സ് ആപ്പ്

വാട്ട്‌സ് ആപ്പിന്റെ രണ്ട് പുതിയ ഫീച്ചറുകള്‍ കൂടി പുറത്തിറക്കി.

പ്രൈവറ്റ് റിപ്ലെ, പിക്ച്ചര്‍ ഇന്‍ പിക്ച്ചര്‍ എന്നീ ഫീച്ചറുകളാണ് പുതിയതായി എത്തിയിരിക്കുന്നത്. ബീറ്റാ വേര്‍ഷന്‍ 2.7315ല്‍ ഈ ഫീച്ചറുകള്‍ ലഭ്യമാകും.

പിക്ച്ചര്‍ ഇന്‍ പിക്ച്ചര്‍ പി ഐ പി ഫീച്ചറില്‍ വീഡിയോ കോളില്‍ തുടരുമ്പോള്‍ തന്നെ മറ്റു കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും.

വീഡിയോ വിന്‍ഡോയില്‍ മാറ്റം വരുത്താതെ ചിത്രം മോഡിലേക്ക് മാറാനും സാധിക്കും.

ഉപയോക്താവിന് ഒരു പുതിയ വിന്‍ഡോ ലഭിക്കുന്നതോടൊപ്പം തന്നെ വീഡിയോ കോളിന്റെ വിന്‍ഡോയുടെ അളവ് മാറ്റാനും സാധിക്കും.

പ്രൈവറ്റ് റിപ്ലെ ഫീച്ചറില്‍ ഗ്രൂപ്പില്‍ ഒരു പ്രത്യേക വ്യക്തിക്ക് സ്വകാര്യമായി മറുപടി നല്‍കാന്‍ സാധിക്കും എന്നതാണ് പ്രത്യേകത. എന്നാല്‍ ഇത് ഗ്രൂപ്പിലെ മറ്റ് അംഗങ്ങള്‍ കാണുകയുമില്ല.

കൂടാതെ വാട്ട്‌സ് ആപ്പിന്റെ മറ്റു വേര്‍ഷനില്‍ ലിങ്ക് വഴി ഗ്രൂപ്പിലെ ആളുകള്‍ക്ക് ചേരാന്‍ കഴിയുന്ന ലിങ്ക് ഷോര്‍ട്ട്കട്ട്, കോണ്ടാക്ടില്‍ തൊട്ട് കൊണ്ട് അണ്‍ബ്ലോക്ക് ചെയ്യാനുള്ള സൗകര്യം, ഷേക്ക് ചെയ്ത് ഉപയോക്താവിന് പരാതി റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയുന്ന വിന്‍ഡോ എന്നിവയും ലഭ്യമാണ്.

Top