വി ഡി സതീശനെതിരെ സ്വകാര്യ ഹർജി

കൊച്ചി: വി ഡി സതീശൻ എംഎൽ എയ്ക്കെതിരെ ഹൈക്കോടതിയിൽ സ്വകാര്യ ഹർജി. വി ഡി സതീശൻ നേതൃത്വം നൽകുന്ന പുനർജനി എന്ന സംഘടന അനുവാദമില്ലാതെ വിദേശ സഹായം സ്വീകരിക്കുന്നുവെന്നാണ് ആക്ഷേപം. ഇക്കാര്യത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയാണ് ഹൈക്കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്.

പറവൂർ എംഎൽഎ ആയിരിക്കെ വി ഡി സതീശൻ ആണ് പദ്ധതി ആവിഷ്കരിച്ചത്. ചിറ്റാറ്റുകര പഞ്ചായത്ത് മുൻ പ്രസിഡന്റ്‌ ടി എസ് രാജന് ലഭിച്ച വിവരാവകാശ രേഖ പ്രകാരം വി ഡി സതീശൻ നടത്തിയ വിദേശയാത്രകൾ നിയമസഭാ സെക്രട്ടറിയേറ്റിന്റെ അനുമതിയോടെയല്ലെന്നും വ്യക്തമായിരുന്നു. ഹർജി സിംഗിൾ ബെഞ്ച് ഇന്ന് പരിഗണിക്കും.

Top