Private medical college issue; niyamasabha

തിരുവനന്തപുരം: നിയമസഭ സമ്മേളനത്തിന്റെ മൂന്നാംദിവസം സ്വാശ്രയ പ്രശ്‌നത്തില്‍ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം.

കറുത്ത ബാഡ്ജ് ധരിച്ച് പ്ലക്കാര്‍ഡുകളും ബാനറുകളുമായാണ് യുഡിഎഫ് എംഎല്‍എമാര്‍ സഭയില്‍ എത്തിയത്. ഒപ്പം കെ.എം മാണി ധനമന്ത്രിയായിരുന്ന കാലയളവില്‍ ബജറ്റ് അവതരണ സമയത്ത് എല്‍ഡിഎഫ് എംഎല്‍എമാര്‍ നടത്തിയ പ്രതിഷേധത്തിന്റെ ചിത്രങ്ങളും കരുതിയിരുന്നു.

ചോദ്യോത്തരവേളയോട് യുഡിഎഫ് എംഎല്‍എമാര്‍ നിസഹകരിച്ചു. സഭ ബഹിഷ്‌കരിക്കാതെ തന്നെ വിഷയം ഉന്നയിക്കുമെന്ന് കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു.

അതേസമയം, സ്വാശ്രയഫീസ് നിരക്ക് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് എംഎല്‍എമാര്‍ നടത്തുന്ന നിരാഹാരസമരം നിയമസഭാ കവാടത്തിനു മുന്നില്‍ തുടരുകയാണ്.

ഹൈബി ഈഡന്‍, അനൂപ് ജേക്കബ്, ഷാഫി പറമ്പില്‍ എന്നിവരാണ് നിരാഹാര സമരം ചെയ്യുന്നത്. ലീഗ് എംഎല്‍എമാരായ കെ.എം ഷാജി, ഷംസുദ്ദീന്‍ എന്നിവര്‍ ഇവരോട് ഐക്യപ്പെട്ട് അനുഭാവ സത്യഗ്രഹവും നടത്തുന്നുണ്ട്.

Top