പൊതുമേഖലാ ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളുടെ ലയനം വേഗത്തിലാക്കും

ന്യൂഡല്‍ഹി: മൂന്നു പ്രമുഖ പൊതുമേഖലാ ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളെ തമ്മില്‍ ലയിപ്പിക്കുന്ന പദ്ധതി വേഗത്തിലാക്കാന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍. നാഷണല്‍ ഇന്‍ഷുറന്‍സ് കോര്‍പറേറ്റ്‌ ലിമിറ്റഡ്, യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കോര്‍പറേറ്റ്‌ ലിമിറ്റഡ്, ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കോര്‍പറേറ്റ്‌ ലിമിറ്റഡ് എന്നീ സ്ഥാപനങ്ങള്‍ തമ്മിലാണ് ലയനം.

രണ്ടാം എന്‍.ഡി.എ സര്‍ക്കാറിന്റെ ആദ്യ ബജറ്റില്‍ പദ്ധതിയുടെ സമയക്രമം സംബന്ധിച്ച രൂപരേഖ അവതരിപ്പിച്ചേക്കുമെന്നാണ് സൂചന. 2018ലെ ബജറ്റിലായിരുന്നു പദ്ധതി പ്രഖ്യാപിച്ചത്.

അനിശ്ചിതമായി പദ്ധതി നീട്ടി വയ്ക്കുന്നത് ഇന്‍ഷുറന്‍സ് മേഖലയിലെ അസ്ഥിരതയ്ക്ക് കാരണമാകുമെന്ന് കാട്ടിയാണ് ലയനം എത്രയും വേഗത്തിലാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

Top