അമിത വേഗത്തില്‍വന്ന സ്വകാര്യ ബസ് ഇടിച്ചു തെറിപ്പിച്ചു, സ്‌കൂട്ടര്‍ യാത്രിക മരിച്ചു

കൊച്ചി: ഇടപ്പള്ളിയിൽ അമിത വേഗത്തിലെത്തിയ സ്വകാര്യ ബസ് സ്‌കൂട്ടറിൽ ഇടിച്ച് വീട്ടമ്മ മരിച്ചു. ഇടപ്പള്ളി സ്വദേശി ബീന വർഗീസ് ആണ് മരിച്ചത്. ബീനയുടെ മകൾക്ക് ഗുരുതരമായി പരിക്കേറ്റു.

ബസുകൾ തമ്മിൽ മത്സരയോട്ടം നടത്തിയതാണ് അപകടത്തിന് കാരണമെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.

Top