സ്വകാര്യ ഗോശാലകളില്‍ പട്ടിണിയായ പശുക്കളെ ഏറ്റെടുക്കാനൊരുങ്ങി പത്മനാഭസ്വാമി ക്ഷേത്രം

COWNEW

തിരുവനന്തപുരം: സ്വകാര്യഗോശാലയിലെ പശുക്കളെ ഏറ്റെടുക്കാന്‍ തയ്യാറായി പത്മനാഭസ്വാമി ക്ഷേത്രം. ക്ഷേത്ര പരിസരത്തെ സ്വകാര്യ ഗോശാലയിലെ പശുക്കളുടെ ദുരിതജീവിതം വാര്‍ത്തയായതോടെയാണ് പശുക്കളെ ഏറ്റെടുക്കാന്‍ ക്ഷേത്രം തയ്യാറായത്.

പത്മനാഭസ്വാമി ക്ഷേത്രം നേരിട്ട് നടത്തുന്ന 11 പശുക്കളുള്ള ഗോശാലയിലേക്കാണ് സ്വകാര്യഗോശാലയില്‍ നിന്നുള്ള പശുക്കളെ കൂടി ഏറ്റെടുക്കുന്നത്. അതേസമയം സ്ഥലസൗകര്യം പരിമിതമായതിനാല്‍ കൊട്ടാരം വക സ്ഥലം അനുവദിക്കുകയാണെങ്കില്‍ അവിടേക്ക് പശുക്കളെ മാറ്റാനാണ് സാധ്യത.

ആവശ്യത്തിന് ഭക്ഷണവും വെള്ളവുമില്ലാതെ ദുരിതത്തിലായ പശുക്കളുടെ അവസ്ഥ പുറത്തുവന്നതോടെ ട്രസ്റ്റ് സര്‍ക്കാര്‍ തീരുമാനത്തിനനുസരിച്ച് തുടര്‍നടപടിയെടുക്കാമെന്ന നിലപാടിലാണ്.

Top