ഓഗസ്റ്റ് ഒന്ന് മുതല്‍ സ്വകാര്യ ബസ്സുകള്‍ നിരത്തിലിറങ്ങില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഓഗസ്റ്റ് ഒന്ന് മുതല്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തുന്നു. സാമ്പത്തിക ബാധ്യത കണക്കിലെടുത്ത് സംയുക്ത സമര സമിതിയുടെതാണ് തീരുമാനം.

സര്‍ക്കാര്‍ നിര്‍ദേശമനുരിച്ചുള്ള നിരക്ക് വര്‍ധന പ്രാബല്യത്തില്‍ വന്നിട്ടും സ്വകാര്യ ബസുകള്‍ക്ക് സാമ്പത്തിക നഷ്ടം തുടരുകയാണ്. ഇന്ധന വിലയിലുണ്ടായ വര്‍ധനവും സര്‍വീസ് തുടരാനുള്ള സാമ്പത്തിക നേട്ടം ബസ് ഉടമകള്‍ക്ക് ലഭിക്കുന്നില്ലെന്ന് ഉടമകള്‍ പറയുന്നു.

പൊതുഗതാഗതം ഉപയോഗിക്കുന്ന ആളുകളുടെ എണ്ണം കുറഞ്ഞതും തിരിച്ചടിയായിരിക്കുകയാണ്. ഇതെല്ലാം മുന്‍നിര്‍ത്തിയാണ് സര്‍വീസ് നിര്‍ത്തിവെക്കാനുള്ള തീരുമാനമെന്ന് ഉടമകള്‍ പറഞ്ഞു.

Top