തൃശൂര്‍ മാപ്രാണത്ത് സ്വകാര്യ ബസുകള്‍ തമ്മിൽ കൂട്ടിയിടിച്ചു; 30 പേര്‍ക്ക് പരുക്ക്

തൃശൂര്‍: മാപ്രാണത്ത് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരുക്ക്. പരുക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. ഓര്‍ഡിനറി ബസിന് പിന്നില്‍ ലിമിറ്റഡ് സ്റ്റോപ് ബസ് ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തെ തുടര്‍ന്ന് സംസ്ഥാനപാതയില്‍ ഗതാഗതം തടസ്സപ്പെട്ടു.

ഇരിങ്ങാലക്കുട ഭാഗത്ത് നിന്നും തൃശ്ശൂർ ഭാഗത്തേയ്ക്ക് പോവുകയായിരുന്ന എ കെ സൺസ് എന്ന ഓർഡിനറി ബസിന് പുറകിൽ എം എസ് മേനോൻ എന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ് ഇടിക്കുകയായിരുന്നു. ലിമിറ്റഡ് സ്റ്റോപ്പ് ബസിലെ യാത്രികർക്ക് ആണ് കൂടുതൽ പരിക്കേറ്റിട്ടുള്ളത്. ഇവരെ സമീപത്തെ ലാൽ ആശുപത്രിയിലും മറ്റുമായി പ്രവേശിപ്പിച്ചു.

Top