സംസ്ഥാനത്ത് ഒക്ടോബര്‍ 31-ന സ്വകാര്യ ബസ് പണിമുടക്ക്; ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ അനിശ്ചിതകാല സമരം

ക്ടോബര്‍ 31-ന് സംസ്ഥാനത്ത് സ്വകാര്യ ബസ് പണിമുടക്ക്. കണ്‍സെഷന്‍ നിരക്കുവര്‍ധന ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചില്ലെങ്കില്‍ നവംബര്‍ 21 മുതല്‍ അനിശ്ചിതകാല സമരം നടത്തുമെന്നും ബസുടമകളുടെ സംഘടന അറിയിച്ചു.

ദൂരപരിധി നോക്കാതെ പെര്‍മിറ്റ് അനുവദിക്കണമെന്നും ബസുടമകള്‍ ആവശ്യപ്പെട്ടു. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ നവംബര്‍ 21 മുതല്‍ അനിശ്ചിതകാല സമരമാണ് ബസുടമകള്‍ വ്യക്തമാക്കി.

യാത്രക്കൂലി വര്‍ദ്ധന, ബസുകളില്‍ സീറ്റ് ബെല്‍റ്റും, ക്യാമറയും നിര്‍ബന്ധമാക്കിയ തീരുമാനം എന്നിവയില്‍ മാറ്റം വരുത്തണമെന്നാണ് ബസ്സുടമകളുടെ ആവശ്യം

Top