ചട്ടം ലംഘിച്ച് സര്‍വ്വീസ് നടത്തിയ സ്വകാര്യ ബസ്സ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു

തിരുവനന്തപുരം; ചട്ടം ലംഘിച്ച് സര്‍വ്വീസ് നടത്തിയ സ്വകാര്യ ബസ്സ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം പിടിച്ചെടുത്തു. കോട്ടയം ആസ്ഥാനമായ കൊണ്ടോട്ടി മോട്ടോഴ്സിന്റെ ഉടമസ്ഥതയിലുള്ള ബസ് പത്താം തവണയാണ് പിടിച്ചെടുക്കുന്നത്. കെഎസ്ആര്‍ടിസി വിജിലന്‍സ് വിഭാഗവും മോട്ടോര്‍ വെഹിക്കിള്‍ എന്‍ഫോഴ്സ്മെന്റ് വിഭാഗവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ബസ് നിയമം ലംഘിച്ച് സര്‍വ്വീസ് നടത്തുകയാണെന്ന് കണ്ടെത്തിത്.

കഴിഞ്ഞ ദിവസം ടെക്നോപാര്‍ക്കിന് സമീപത്ത് വെച്ചാണ് ബസ് പിടിച്ചെടുത്തത്. ബസില്‍ ഉണ്ടായിരുന്ന 36 യാത്രക്കാരെ നിശ്ചിത സ്ഥലങ്ങളില്‍ ഇറക്കിയ ശേഷം ബസ് തമ്പാനൂര്‍ ആര്‍ടിഒ ഓഫീസില്‍ എത്തിച്ചു. തുടര്‍ച്ചയായി നിയമലംഘനം നടത്തുന്ന ബസിന്റെ പെര്‍മിറ്റും ലൈസന്‍സും റദ്ദാക്കണമെന്ന് കെഎസ്ആര്‍ടിസി മോട്ടോര്‍ വെഹിക്കിള്‍ വിഭാഗത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Top