മാസപൂജ സമയത്ത് സ്വകാര്യ വാഹനങ്ങള്‍ പമ്പയിലേക്ക് കടത്തി വിടാം;ഹൈക്കോടതി

കൊച്ചി: മാസപൂജ സമയത്ത് സ്വകാര്യ വാഹനങ്ങള്‍ നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്ക് കടത്തി വിടാമെന്ന് ഹൈക്കോടതി. പമ്പയിലേക്ക്‌ പോകുന്ന വാഹനങ്ങള്‍ തടയാന്‍ സര്‍ക്കാരിന് ആകില്ലെന്നും നിയന്ത്രിക്കാന്‍ മാത്രമാണ് അവകാശമുളളതെന്നും അഭിഭാഷക കമ്മീഷന്റെ റിപ്പോര്‍ട്ട് പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതി ഉത്തരവിറക്കിയത്‌.

പ്രൈവറ്റ് സ്റ്റേജ് കാരിയര്‍ ഒഴികെയുള്ള വാഹനങ്ങള്‍ക്കാണ് അനുമതി നല്‍കി ഉത്തരവായിട്ടുള്ളത്.എന്നാല്‍ ബേസ് ക്യാംപ് നിലയ്ക്കലില്‍ ആയതിനാല്‍ തീര്‍ത്ഥാടകരെ പമ്പയില്‍ ഇറക്കിയശേഷം സ്വാകാര്യ വാഹനങ്ങള്‍ തിരികെ നിലയ്ക്കലിലെത്തി പാര്‍ക്ക് ചെയ്യണം.

പ്രളയത്തെ തുടര്‍ന്ന് അടിസ്ഥാന സൗകര്യങ്ങള്‍ താറുമാറായ സാഹചര്യത്തിലാണ് കഴിഞ്ഞ വര്‍ഷം നിലയ്ക്കലില്‍ നിന്ന് പമ്പയിലേയ്ക്ക് സ്വകാര്യ വാഹനങ്ങള്‍ പോകുന്നതിന് വിലക്കേര്‍പ്പെടുത്തിയത്. നിലയ്ക്കലില്‍ നിന്ന് തീര്‍ഥാടകരെ കെഎസ്ആര്‍ടിസി ബസില്‍ പമ്പയിലേക്ക് കൊണ്ടുപോകുകയായിരുന്നു ചെയ്തിരുന്നത്.

Top