മിനിമം നിരക്ക് 10 രൂപയാക്കണമെന്ന് സ്വകാര്യ ബസുടമകള്‍

കൊച്ചി: സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി സ്വകാര്യ ബസുടമകള്‍. മിനിമം നിരക്ക് 8 രൂപയില്‍ നിന്ന് 10 രൂപ ആക്കണം എന്നാണ് ആവശ്യം. ഗതാഗത മന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം ഉന്നയിച്ചത്.

സര്‍ക്കാറിന് ആലോചിക്കാന്‍ സമയം നല്‍കണമെന്ന് ഗതാഗത മന്ത്രി അറിയിച്ചു. സര്‍ക്കാറിന്റെ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷനും അറിയിച്ചു.

 

Top