നവംബര്‍ 21 മുതല്‍ അനിശ്ചിതകാല സമരത്തിനൊരുങ്ങി സ്വകാര്യ ബസ് ഉടമകള്‍

തിരുവനന്തപുരം: നവംബര്‍ 21 മുതല്‍ അനിശ്ചിതകാല സമരമെന്ന് സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകള്‍. നവംബര്‍ 1 മുതല്‍ സീറ്റ് ബെല്‍റ്റും ക്യാമറയും നിര്‍ബന്ധമാക്കുന്നതില്‍ ഗതാഗത മന്ത്രിക്കെതിരെ ബസ് ഉടമകള്‍ പ്രതിഷേധം രേഖപ്പെടുത്തി. സീറ്റ് ബെല്‍റ്റും ക്യാമറയും നവംബര്‍ 1 നകം വെക്കാന്‍ പറ്റില്ലെന്നും ഇതിന് കൂടുതല്‍ സമയം നല്‍കണമെന്നുമാണ് ബസ് ഉടമകളുടെ ആവശ്യം. ഏപ്രില്‍ വരെ സമയം നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് വര്‍ദ്ധിപ്പിക്കാതെ മുന്നോട്ടു പോകാനാകില്ലെന്നു സ്വകാര്യ ബസ് ഉടമകള്‍ വ്യക്തമാക്കി.

ഒക്ടോബര്‍ 31 ലെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും ബസ് ഉടമകള്‍ നിലപാട് വ്യക്തമാക്കി. വിദ്യാര്‍ത്ഥികളുടെ യാത്രക്കൂലി വര്‍ദ്ധന, ബസുകളില്‍ സീറ്റ് ബെല്‍റ്റും ക്യാമറയും നിര്‍ബന്ധമാക്കിയ തീരുമാനം എന്നിവയില്‍ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ടാണ് ഒക്ടോബര്‍ 31 ന് ബസ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ആവശ്യങ്ങള്‍ ഉന്നയിച്ചത് സ്വകാര്യ ബസ്സുകളുടെ സംയുക്തസമര സമിതി ഗതാഗതമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു.

Top